Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revathi Pillai To Contest

America

ഫൊ​ക്കാ​ന ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ രേ​വ​തി പി​ള്ള

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ വ​നി​താ നേ​താ​വും സം​രം​ഭ​ക​യു​മാ​യ രേ​വ​തി പി​ള്ള ഫൊ​ക്കാ​ന​യു​ടെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക) 2026-28 ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ലീ​ലാ മാ​രേ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ലാ​ണ് ബോ​സ്റ്റ​ണി​ൽ നി​ന്നു​ള്ള രേ​വ​തി പി​ള്ള ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പ​ഴ്സ​നാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വ്യ​ക്തി​യാ​ണ് രേ​വ​തി പി​ള്ള. ഐ​ടി ക​മ്പ​നി​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ആ​യ രേ​വ​തി ക​ഴി​വ് തെ​ളി​യി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​യാ​ണ്.

മി​ക​ച്ച പ്ര​സം​ഗ​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഇ​വ​ർ ഫൊ​ക്കാ​ന നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം, റീ​ജ​ന​ൽ പ്ര​സി​ഡ​ന്റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ മു​ൻ​പ് വ​ഹി​ച്ചി​ട്ടു​ണ്ട്. ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ന്ധ​വി​ഷ​ൻ എ​യ്ഡ്’​ന്റെ ബോ​ർ​ഡ് മെ​മ്പ​റാ​യും ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

സം​ഘ​ട​ന​യെ സു​താ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന രേ​വ​തി, ഫൊ​ക്കാ​ന എ​ത്തി​ക്സ് ക​മ്മി​റ്റി മെ​മ്പ​റാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ൽ "​സെ​ക്ഷ്വ​ൽ ഹ​രാ​സ്മെന്‍റ് പോ​ളി​സി’ എ​ഴു​തി​യു​ണ്ടാ​ക്കി​യ​ത് സു​പ്ര​ധാ​ന നേ​ട്ട​മാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ഇം​ഗ്ല​ണ്ട് മു​ൻ സെ​ക്ര​ട്ട​റി​യും, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് വ​നി​ത​ക​ൾ​ക്കാ​യു​ള്ള ന്ധ​ചീ​ഫ്’ എ​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​ൻ ബോ​സ്റ്റ​ൺ ചാ​പ്റ്റ​ർ ഫൗ​ണ്ട​റും കൂ​ടി​യാ​ണ് രേ​വ​തി പി​ള്ള.

 

 

Latest News

Up